ലഹരിക്കെതിരേ ചെന്നിത്തലയുടെ വാക്കത്തോണ്‍ 14ന്
1571558
Monday, June 30, 2025 3:43 AM IST
പത്തനംതിട്ട: മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലഹരിക്കെതിരായി നടത്തുന്ന വാക്കത്തോണ്‍ ജൂലൈ 14ന് പത്തനംതിട്ടയില്‍ നടക്കും. വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സിന്റെ ഭാഗമായി പ്രൗഡ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്.സ്റ്റേഡിയം ജംഗ്ഷന് മുതല്‍ മുനിസിപ്പല്‍ ടൗണ്‍ സ്ക്വയര്‍ വരെ രാവിലെ ആറിനാണ് വാക്കത്തോണ്‍ നടക്കുന്നത്.
സാമൂഹ്യ, സാംസ്കാരിക, മത, സമുദായ നേതാക്കളും വിവിധ രാഷ്രീയ പാര്‍ട്ടി നേതാക്കളും സ്കൂൾ, കോളജ് വിദ്യാര്‍ഥികളും വാക്കത്തോണില്‍ പങ്കാളികളാകും.