ലഹരിവിരുദ്ധദിനാചരണം നടത്തി
1571559
Monday, June 30, 2025 3:43 AM IST
ആനിക്കാട്: സെന്റ് മേരീസ് ഹൈസ്കൂളില്‍ ലോക ലഹരിവിരുദ്ധ ദിനത്തില്‍ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂള്‍ വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും നടന്നു.
റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ചാക്കോ സക്കായി, സിവില്‍ ഓഫീസര്‍ വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. ഹെഡ്മാസ്റ്റര് പി.ബിനുമോൻ, വിമുക്തി ക്ലബ് കണ്‍വീനര്‍ പി.എം. പ്രമോദ്, ഫാ. വര്‍ഗീസ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.