എക്യുമെനിക്കൽ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മാർത്തോമ്മ മെത്രാപ്പോലീത്ത
1571836
Tuesday, July 1, 2025 2:38 AM IST
തിരുവല്ല: സാധ്യതകളുടെ കൂമ്പാരമാണ് എക്യുമെനിസമെന്ന് തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആസ്ഥാനമന്ദിരമായ ഡോ. ജോസഫ് മാർത്തോമ്മ എക്യുമെനിക്കൽ സെന്ററിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഡോ.ജോസഫ് മാർത്തോമ്മ അനുസ്മരണ പ്രഭാഷണം നടത്തി.
സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, സാമുവേൽ മാർ തെയോഫിലോസ് , ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. ഉമ്മൻ ജോർജ്, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് സുന്ദർ സിംഗ്, മേജർ ബാബു പി. പൗലോസ്, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറർ റവ. ഡോ. ടി. ഐ. ജയിംസ് എന്നിവർ പ്രസംഗിച്ചു.