പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി ചെ​യ​ർ​മാ​ൻ റ്റി. ​സ​ക്കീ​ർ ഹു​സൈ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ൾ നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക​ത​യു​ടെ​യും കേ​ന്ദ്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റാം വാ​ർ​ഡി​ലെ 91-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

850 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്ത് 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ക​ളി​ക്കോ​പ്പു​ക​ളും എ​ത്തി. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് പു​തി​യ അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന ഹൈ​ദ​രാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​ഴ്സി വ​ർ​ഗീ​സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഷ​മീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ർ, റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, റോ​ഷ​ൻ നാ​യ​ർ, എം.​സി. ഷെ​രീ​ഫ്, ആ​നി സ​ജി, അം​ബി​കാ വേ​ണു, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ സു​ധീ​ർ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭൂ​മി വി​ട്ടു ന​ൽ​കി​യ സു​മി​ത്ത് സി. ​തോ​മ​സി​നെ ആ​ദ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ സ​ന്തോ​ഷ​സൂ​ച​ക​മാ​യി പാ​യ​സ​വി​ത​ര​ണ​വും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ന​ട​ത്തി.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ ആ​റ്‌ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭ 22-ാം വാ​ർ​ഡി​ൽ നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യും ഉ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.