അക്ഷരനിധിക്ക് തുടക്കം
1571181
Sunday, June 29, 2025 3:43 AM IST
പത്തനംതിട്ട: പ്രവാസി മലയാളികളുടെ സാംസ്കാരിക സംഘടനയായ പ്രവാസി സംസ്കൃതി അസോസിയേഷന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവധ സ്കൂളുകളില്‍ ആരംഭിച്ച കുട്ടികളുടെ അക്ഷരനിധി പുസ്തക പദ്ധതിയുടെ ഉദ്ഘാടനം തോട്ടുപുറം യുപി സ്കൂളില്‍ അസോസിയേഷന് പ്രസിഡന്റ് സാമുവേല്‍ പ്രക്കാനം നിര്‍വഹിച്ചു.
സ്കൂള്‍ പ്രഥമാധ്യാപിക റ്റി. ആശലത അധ്യക്ഷത വഹിച്ചു. അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാത്യു, ചിത്രകാരന് പി.ഡി.ഹരിലാൽ, ഗവ. എല്‍പിജി സ്കൂള്‍ പ്രഥമാധ്യാപിക സൂസമ്മ വര്‍ഗീസ്, കെ.ജ്യോതികുമാരി, സൗമ്യ ഓമനക്കുട്ടന് നായർ, റാണി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അക്ഷരനിധി പുസ്തക ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങള്‍ അസോസിയേഷനു വേണ്ടി ജനറല്‍ സെക്രട്ടറി പ്രഥമാധ്യാപികയ്ക്കു കൈമാറി.