ലഹരിക്കെതിരേ സന്ദേശവുമായി എസ്ഐയുടെ സൈക്കിള്‍ യാത്ര
1571556
Monday, June 30, 2025 3:43 AM IST
പത്തനംതിട്ട: ലഹരിക്കെതിരായ സന്ദേശവുമായി കേരളത്തില്‍ സൈക്കിളില്‍ ഒരു യാത്ര നടത്തുകയാണ് പോലീസ് ഉദ്യോഗസ്ഥനായ ഷാജഹാൻ. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയാണ് ഷാജഹാൻ. ലഹരി വിപത്തിനെതിരേ സൈക്കിളില്‍ സംസ്ഥാന പര്യടനം നടത്തി പ്രചാരണം നടത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ മേയ് 31ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്രയുടെ പര്യടനം പത്തനംതിട്ടയിലുമെത്തി. യാത്രയ്ക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മുഴുനീള യാത്രയില്‍ 2025 കിലോമീറ്റര്‍ താണ്ടുമെന്ന് എസ്ഐ പറഞ്ഞു.
കേരള പോലീസ് നടപ്പിലാക്കുന്ന വിവിധ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് എസ്ഐയുടെ സൈക്കിള്‍ യാത്ര.