കെപിഎംഎസ് ജില്ലാ സമ്മേളനം
1571184
Sunday, June 29, 2025 3:48 AM IST
പത്തനംതിട്ട: കേരള പുലയര്‍ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനം മഹാസഭ രക്ഷാധികാരി കെ വിദ്യാധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് സ്ഥിരം നിയമനങ്ങള്‍ നടത്തുക, സ്വജനപക്ഷക്കാരെ നിയമിച്ച് ദളിത് സംവരണം അട്ടിമറിക്കുന്നതില്‍ നിന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറുക, സ്ഥിരം നിയമനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റും ഹോസ്റ്റല്‍ഫീസും 3500 രൂപയില്‍ നിന്നും 6500 ആയി വര്‍ധിപ്പിച്ച് ഓരോ മാസവും കൃത്യമായി കൊടുക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍കള്‍ക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് പുരസ്കാരങ്ങള്‍ നല്കി. ശിശുക്ഷേമസമിതിയംഗം സൂസമ്മ മാത്യു ക്ലാസ് നയിച്ചു.
പഞ്ചായത്ത് മെംബര്‍ ഗീതാ മുരളി, സെക്രട്ടറി സുരേഷ് ബാബു, അനില്കുമ്പനാട്, ജില്ലാ സെക്രട്ടറി സുരേന്ദ്രന് ആറന്മുള, രഘുനാഥ് കടമ്മനിട്ട, സുരേഷ് മെഴുവേലി, രാജു ഉള്ളന്നൂർ, കെ ടി രാഘവൻ, ഇലന്തൂര്‍ രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.