എട്ടര വയസുകാരിക്കുനേരേ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
1571562
Monday, June 30, 2025 3:43 AM IST
കോന്നി: എട്ടുവയസുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മാത്തൂര്‍ അമ്പലത്തിന് സമീപം അമ്പാടി ഭവനം വീട്ടില്‍ നിന്നും തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കല്‍ വീട്ടില്‍ അനീഷാണ് (27) അറസ്റ്റിലായത്. 20ന് ഇയാളുടെ വീടിന്റെ ഹാളില്‍ വച്ചാണ് സംഭവം.
കുട്ടി സ്കൂള്‍ ടീച്ചറോടു വിവരം പറഞ്ഞതിനേ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വി കെ വിജയരാഘവൻ, എസ്ഐ ജയരാജ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.