അങ്കണവാടി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു
1571180
Sunday, June 29, 2025 3:43 AM IST
തിരുവല്ല: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള 45-നമ്പർ പാണ്ടിശ്ശേരി ഭാഗം അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കനത്ത മഴയിൽ കഴിഞ്ഞ ദിവസം തകർന്നു വീണു. 40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്.
ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇനിയും മതിൽ ഇടിഞ്ഞാൽ അത് പ്രധാന കെട്ടിടത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.
നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.