ഇടതുഭരണം ആരോഗ്യമേഖലയെ തകര്‍ത്തു: സതീഷ് കൊച്ചുപറമ്പിൽ
1571552
Monday, June 30, 2025 3:29 AM IST
കോന്നി: സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ആരോഗ്യ മേഖലയെ ഇടതുഭരണം തകര്‍ത്തതായി ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ. യുഡിഎഫ് കോന്നി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം മാത്യു കുളത്തുങ്കല്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡിസിസി വൈസ് പ്രസിഡന്റുമാരായ റോബിന് പീറ്റര്‍, എ. സുരേഷ് കുമാര്‍,
തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആര്. ദേവകുമാര്‍, ഡിസിസി സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, എസ്.വി പ്രസന്നകുമാര്‍, അജോമോന്‍, അബ്ദുള്‍ മുത്തലീഫ്, പ്രവീണ്‍ പ്ലാവിളയില്‍, രാജന് പുതുവേലില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.