മാന്നാർ മഹാത്മാ ജലമേള സെപ്റ്റംബർ എട്ടിന്
1571822
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: 59 ാമത് മാന്നാർ മഹാത്മാ ജലമേള സെപ്റ്റംബർ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കുര്യത്ത് കടവിലുള്ള മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ജനറൽ കൺവീനർ എൻ. ഷൈാജും ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാനും പത്രസമ്മേളനത്തിൽ അറിയിച്ചു.
നെഹ്റു ട്രോഫി ജലമേളകളിൽ പങ്കെടുത്തുവരുന്ന 12 ചുണ്ടൻവള്ളങ്ങളും ആറ് ഒന്നാംഗ്രേഡ് വെപ്പു വള്ളങ്ങളും മറ്റു ചെറുവള്ളങ്ങളും ഉൾപ്പെടെ നാല്പതിൽപരം കളിവള്ളങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പിലേക്ക് വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാംവാർഷികം ആഘോഷിക്കുന്ന കാലയളവെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ ജലോത്സവത്തിലേക്കു ക്ഷണിച്ചതായി ഭാരവാഹികൾ അറിയിച്ചു.സെക്രട്ടറി സോമരാജ്, മോൻ തുണ്ടിയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.