ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
1571830
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ. തിരുവല്ല താലൂക്കിലാണ് രണ്ട് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളിലായി 15 പുരുഷന്മാരും 20 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 47 പേരാണ് ക്യാമ്പിലുള്ളത്. മേപ്രാല്‍ കുര്യാക്കോസ് മാര്‍ കൂറിലോസ് കമ്യൂണിറ്റി ഹാൾ, തിരുമൂലപുരം എസ്എന്‍വിഎസ് എച്ച്എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.