സിപിഐ അടൂര്‍ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം
1571563
Monday, June 30, 2025 3:43 AM IST
അടൂർ: സിപിഐ അടൂര്‍ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ കലാശിച്ചു. നിലവിലെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശങ്കരനാരായണനെയാണ് സംസ്ഥാന നേതൃത്വം സെക്രട്ടറിയായി തീരുമാനിച്ചത്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, ആര്.രാജേന്ദ്രന്, ജില്ലാ സെക്രട്ടറി സി.കെ.ശശിധരന് എന്നിവരുടെ സാന്നിധ്യത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനെ നിലവിലെ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് എതിര്‍ത്തു.
ശങ്കരനാരായണന് മത്സരിച്ചാല്‍ താന്‍ സ്ഥാനം ഒഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മറ്റുള്ളവരും എതിര്‍പ്പ് അറിയിച്ചു. എതിര്‍പ്പ് ശക്തമായതോടെ ജില്ലാ സമ്മേളനം വരെ സിപിഐയുടെ മുതിര്‍ന്ന നേതാവ് മുണ്ടപ്പള്ളി തോമസിന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്കാന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതും വാക്കുതര്‍ക്കത്തിനു കാരണമായി.