ഡോക്ടേഴ്സ് ദിനാചരണവുമായി സെന്റ് ജോർജ് സ്കൂൾ
1572112
Wednesday, July 2, 2025 3:15 AM IST
കോട്ടാങ്ങൽ: ചുങ്കപ്പാറ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള കുട്ടികളുടെ ആരോഗ്യ ശുചിത്വ അവബോധന ടീമായ കുട്ടിഡോക്ടർ സംഘം എത്തി. സ്കൂളിൽ കുട്ടികൾക്ക് അവബോധന ക്ലാസുകൾ നയിച്ചതും സംഘമാണ്.
ഓരോ ക്ലാസിലും കുട്ടി ഡോക്ടർമാരുടെ സംഘമെത്തി ബോധവത്കരണം നടത്തി. പത്താം ക്ലാസ് വിദ്യാർഥികളായ കൈലാസ് രാജേഷ്, അർച്ചന ദേവദാസ്, ഒന്പതാം ക്ലാസിലെ ഇ.ബി. അക്ഷയ്, ഹസ്ന നിസാർ എന്നിവരാണ് കുട്ടി ഡോക്ടർമാരായി പ്രവർത്തിച്ചത്.
കുട്ടി ഡോക്ടർ ഇൻ ചാർജ് ടി.ഇ. ബീന, അനി മാത്യു, ലൈജു കോശി മാത്യു എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് ആശംസകൾ അറിയിച്ചു.