സെന്റ് തോമസ് ദിനത്തിലെ മൂല്യനിർണയ ക്യാന്പ് മാറ്റണം: ടീച്ചേഴ്സ് ഗിൽഡ്
1572106
Wednesday, July 2, 2025 3:15 AM IST
തിരുവല്ല: സെന്റ് തോമസ് ദിനത്തിലെ മൂല്യനിർണയ ക്യാമ്പ് മാറ്റിവയ്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തിരുവല്ല അതിരൂപത സമിതി ആവശ്യപ്പെട്ടു. 2025ലെ രണ്ടാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണയ ക്യാന്പാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ അപ്പോസ്തോലനായ സെന്റ് തോമസിന്റെ ഓർമത്തിരുനാൾ ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. ദേവാലയങ്ങളിൽ അന്ന് പ്രത്യേകമായി നടക്കുന്ന പ്രാർഥനാ ശുശ്രൂഷകളിലും ദിവ്യബലിയിലും പങ്കെടുക്കേണ്ടതുണ്ടെന്ന് ഗിൽഡ് സമിതി ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തിരുവല്ല അതിരൂപത ഡയറക്ടർ ഫാ. മാത്യു പുനക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ റോബിൻ മത്തായി, പ്രമോദ് പി.എം, റോബിൻ മാത്യു, ജോസഫ് ചിറയിൽ, ലൈജു കോശി, ജിൻസി വർഗീസ്, മഞ്ജു വർക്കി, സിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.