40 ലിറ്റര്‍ മദ്യവുമായി അറസ്റ്റിൽ
1572113
Wednesday, July 2, 2025 3:15 AM IST
അടൂർ: വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 40 ലിറ്റര്‍ മദ്യം എക്സൈസ് നാര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്തു. മദ്യം സൂക്ഷിച്ച കടമ്പനാട് പറമല ദേശത്ത് അമ്പുന്തല വീട്ടില്‍ അഭിലാഷിനെ (45) പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സെല്ലിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.അജികുമാര്‍ അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടില്‍ നിന്നും 25 ലിറ്റര്‍ വ്യാജമദ്യവും 15 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് , പ്രിവന്റീവ് ഓഫീസര്‍ ബി.എൽ. ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,
അജിത്, അഭിജിത്ത്, രാഹുൽ, വനിതാ സിവില്‍ ഓഫീസര്‍ സുബ്ബലക്ഷ്മി, ഹസീല, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.