പ​ത്ത​നം​തി​ട്ട: ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ബേ​ക്ക​റി​ക​ൾ, മ​റ്റു ഭ​ക്ഷ്യ​വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി .

ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള ഓ​പ്പ​റേ​ഷ​ൻ ലൈ​ഫ് പ​രി​പാ​ടി​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടൂ​ര്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ഡോ.​ആ​ർ.​അ​സീം, ആ​റ​ന്മു​ള ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ടി.​ആ​ർ.​പ്ര​ശാ​ന്ത് കു​മാ​ര്‍,

ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡി​എം​ഒ സേ​തു​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ ന​ഗ​ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 30 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.