സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് മാരാമണ്ണിൽ
1572119
Wednesday, July 2, 2025 3:27 AM IST
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
മാരാമണ്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ 10 മുതല്‍ 12 വരെയാണ് ഫെസ്റ്റ്. തോട്ടപ്പുഴശേരി സമൃദ്ധി കര്‍ഷകസംഘം, പഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകള്‍ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പഴവര്‍ഗങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കാനും പ്രാദേശിക കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് ആര്.കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.