മാന്പഴം, ചക്കമേള ഉദ്ഘാടനം ചെയ്തു
1572116
Wednesday, July 2, 2025 3:27 AM IST
തിരുവല്ല: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാമ്പഴ - ചക്ക കാർഷിക മേള മാമ്പഴം കഴിച്ചും ചക്ക മുറിച്ചും മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ലിനോജ് ചാക്കോ, ഇ.എം. ഏലിയാസ്, സാജൻ വർഗീസ്, ജേക്കബ് വർഗീസ്, റ്റി. ജയിംസ്, ജോയ് ജോൺ, ലോണി ടൈറ്റസ്, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മേള ഏഴിനു സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപതിൽപരം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ആരംഭിച്ചു.
കൂടാതെ നടീൽ വസ്തുക്കൾ, വിത്തുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ സ്റ്റാളുകളും മേളയിലുണ്ട്. ചക്ക ഉത്പന്നങ്ങളുടെ വിപുലമായ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്, കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോർട്ടും മേളയിലുണ്ട്.