പ​ത്ത​നം​തി​ട്ട: സ്നാ​പ് ചാ​റ്റ് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ​ഫോം വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കു​ക​യും പ്ര​ലോ​ഭി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം വ​ല​മ്പൂ​ര്‍ പൂ​പ്പാ​ലം പെ​രി​ന്ത​ല്‍​മ​ണ്ണ നൂ​രി​യ ഓ​ര്‍​ഫ​നേ​ജി​ല്‍ എ.​പി.​ ഹാ​ഷി​മാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. ഹാ​ഷി​മു​മാ​യി സ്നാ​പ് ചാ​റ്റ് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പെ​ൺ​കു​ട്ടി ചാ​റ്റിം​ഗ് ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി വെ​ച്ചൂ​ച്ചി​റ അ​ര​യ​ന്‍​പാ​റ​യി​ല്‍ വീ​ട്ടി​ല്‍ അ​മ്മ​യോ​ടും ര​ണ്ടാ​ന​ച്ഛ​നോ​ടു​മൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ മ​ണി​മ​ല​യി​ലു​ള്ള കോ​ഴി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്.

ക​ഴി​ഞ്ഞ ജൂ​ൺ 24ന് ​പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത​ശേ​ഷം കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​ക്കി. തു​ട​ര്‍​ന്ന് 30ന് ​രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്താ​ത്ത​തി​നെ​തു​ട​ര്‍​ന്ന് പി​താ​വ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന ബ​സി​ല്‍ നി​ന്നും കോ​ട്ട​യം പാ​മ്പാ​ടി പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു.

വ​യ​നാ​ടി​ന് പു​റ​പ്പെ​ടാ​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്ന് യു​വാ​വ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ആ​ര്‍.​സു​രേ​ഷ്, എ​സ്ഐ വി​നോ​ദ് പി.​മ​ധു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.