ബ്രേക്കിംഗ് ഡി കാന്പെയ്നു തുടക്കമായി
1572122
Wednesday, July 2, 2025 3:27 AM IST
പത്തനംതിട്ട: രാസലഹരിയുടെ വ്യാപനം തടയുന്നതിലേക്ക് കേരള പത്രപ്രവർത്തക യൂണിയൻ ബ്രേക്കിംഗ് ഡി കാന്പെയ്നു പത്തനംതിട്ടയിലും തുടക്കമായി. ലഹരി ഉത്പന്നങ്ങളുടെ വിപണനം, ഉപയോഗം സംബന്ധിച്ച രഹസ്യവിവരങ്ങളും ആശങ്കകളും കൈമാറുന്നതിലേക്ക് പ്രസ്ക്ലബ്ബിനു മുന്പിൽ ക്യുആർ കോർഡ് പതിപ്പിച്ചുകൊണ്ടാണ് കാന്പെയ്നു തുടക്കമായത്.
ക്യു ആർ കോഡ് സ്കാൻ ചെയ്തു നൽകുന്ന വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതായിരിക്കും. എക്സൈസ് വകുപ്പിലേക്ക് വിവരങ്ങൾ കൈമാറി നടപടികളുണ്ടാകും. ക്യു ആർ കോഡ് പതിപ്പിക്കൽ പത്തനംതിട്ട എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി നിർവഹിച്ചു.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ, സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, ട്രഷറർ എസ്. ഷാജഹാൻ, മുൻ സംസ്ഥാന സമിതിയംഗം രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.