പ്രതിഭാ സംഗമം
1572118
Wednesday, July 2, 2025 3:27 AM IST
ഇലന്തൂർ: ഇലന്തൂർ ഈസ്റ്റ് വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്തിൽ എസ്എസ്എൽസി, പ്ലസ്ടു പാസായ വിദ്യാർഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല മുഖ്യ പ്രസംഗം നടത്തി. സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥികളും എന്ന വിഷയത്തെ ആസ്പദമാക്കി മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ ക്ലാസെടുത്തു.
ക്ലബ് പ്രസിഡന്റ് സാം നൈനാൻ അധ്യക്ഷത വഹിച്ചു. പ്രഫ.എ.വി. തോമസ്, എം.ബി. സത്യൻ, തോമസ് വറുഗീസ്, പി.ജി. മനോഹരൻ, ഷിബു തോമസ്, കെ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.