സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം നടത്തി
1572437
Thursday, July 3, 2025 3:38 AM IST
അടൂർ: പുതുശേരിഭാഗം ഗവൺമെന്റ് എൽപി സ്കൂളിന് അടൂർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 52.5 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി,
പഞ്ചായത്ത് മെംബർമാരായ ഡി. ജയകുമാർ, സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ ആഷ്, എഇഒ സീമാ ദാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു, ഡി. സജി, രാജേഷ് മണക്കാല തുടങ്ങിയവർ പ്രസംഗിച്ചു.