ലഹരിവിരുദ്ധ ബോധവത്കരണം
1572426
Thursday, July 3, 2025 3:22 AM IST
അടൂർ: നഷാ മുക്ത് ഭാരത് അഭിയാന് കാമ്പെയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും ഗാന്ധിഭവന് ഐആര്‍സിഎ അടൂരിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ എസ്എന്‍ ഐടി കോളജില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.
എസ്എന്‍ ഐടി മാനേജിംഗ് ഡയറക്ടര്‍ എബിന് അമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന് പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി , കൗണ്‍സിലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.
റാന്നി: നഷാ മുക്ത് ഭാരത് അഭിയാന് ജില്ലാതല കാമ്പെയിന്റെ ഭാഗമായി അടിച്ചിപ്പുഴ പട്ടിക വര്‍ഗ നഗറിലെ വിദ്യാര്‍ഥികൾ, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകർ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഗാന്ധിഭവന് ഐആര്‍സിഎ അടൂര്‍ സഹകരണത്തോടെ അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം ഉദ്ഘാടനം ചെയ്തു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പെഴ്സണ്‍ ബിദു നാരായണന് അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസ് ജൂണിയര്‍ സൂപ്രണ്ട് എ. ഷിബിൽ, അടിച്ചിപ്പുഴ എസ് ടി അഡ്വൈസര്‍ രാജപ്പൻ, കുടുംബശ്രീ അടിച്ചിപ്പുഴ സെക്രട്ടറി രജനി, ഓള് കേരള ഹിന്ദു മലവേട സംഘടന സംസ്ഥാന സെക്രട്ടറി കുഞ്ഞുമോൻ, ഗാന്ധിഭവന് പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി, കൗണ്‍സിലര്‍ രേഷ്മ എന്നിവര്‍ പ്രസംഗിച്ചു.