മന്ദമരുതി - കക്കുടുമൺ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം
1572429
Thursday, July 3, 2025 3:38 AM IST
റാന്നി : 20 വർഷത്തിലധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി - കക്കുടുമൺ റോഡ് തകർന്ന് തരിപ്പണമായതിനേ തുടർന്ന് ജനരോഷമുയരുന്നു. 12.55 കോടി രൂപ അനുവദിച്ചതുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ നിർമാണ പ്രവർത്തനം യാതൊന്നും നടന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
ശബരിമല തീർഥാടകർക്ക് അടക്കം ഉപയോഗിക്കാവുന്ന റോഡിനോടു സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് തോമസ്, സി. കെ. ബാലൻ, സിബി താഴത്തില്ലത്ത്, റൂബി കോശി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, ബിനോജ് ചിറയ്ക്കൽ, ജോസഫ് കാക്കാനംപള്ളിയിൽ, ഏബ്രഹാം കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.