കുന്പനാട് വൈഎംസിഎ സുവർണ ജൂബിലി ഉദ്ഘാടനം അഞ്ചിന്
1572424
Thursday, July 3, 2025 3:22 AM IST
പത്തനംതിട്ട: കുമ്പനാട് വൈഎംസിഎ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഞ്ചിനു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു. വൈകുന്നേരം അഞ്ചിന് ജില്ലാ കളക്ടർ എസ് . പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഡോ. യയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ജൂബിലി പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നിർവഹിക്കും. വൈഎംസിഎ ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തും.
വൈഎംസിഎയുടെ മുൻകാല നേതാക്കളെ ചടങ്ങിൽ ആദരിക്കും. കൂടാതെ പരമ്പരാഗത തൊഴിലുകളിൽ ദീർഘകാലം ഏർപ്പെട്ട് വിജയം കൈവരിച്ച സമീപവാസികളെയും ആദരിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി പരിപാടികളിൽ ഭവനനിർമാണ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ കൂടാതെ 50 ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായവും നൽകും.
പ്രസിഡന്റ് തോമസ് വി. ജോൺ, വൈസ് പ്രസിഡൻറ് ജോസഫ് നെല്ലാനിക്കൻ, സെക്രട്ടറി റോയി ഈപ്പൻ, ട്രഷറർ സിസിൽ ജോർജ് വർഗീസ്, ജൂബിലി കൺവീനർ എബി ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.