മാനുഷിക മൂല്യങ്ങൾ നിലനിൽക്കണം: പി.ബി. നൂഹ്
1572434
Thursday, July 3, 2025 3:38 AM IST
മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങ്
അടൂർ: ഏതു മേഖലയിലായാലും മാനുഷിക മൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷിക്കണമെന്ന് ഗതാഗതവകുപ്പ് സ്പെഷൽ സെക്രട്ടറി പി.ബി. നൂഹ്. അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ മനുഷ്യത്വം നിറഞ്ഞ സമീപനത്തോടെ രോഗികളെ കാണണം.
സ്വഭാവരൂപീകരണം ഏതു മേഖലയിലും പ്രാധാന്യമർഹിക്കുന്ന ഘടകമാണെന്നും നൂഹ് അഭിപ്രായപ്പെട്ടു. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ടി.കെ. ജയകുമാർ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. ലക്ഷ്മി ജയകുമാർ, മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ഡയറക്ടർ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം പ്രഫ.ഡി.കെ. ജോൺ, മാനേജിംഗ് ഡയറക്ടർ ജോസഫ് ഏബ്രഹാം,
വൈസ് ചെയർമാൻ സാമുവൽ ഏബ്രഹാം, ഡയറക്ടർ ഷിജു വർഗീസ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹരികൃഷ്ണൻ, വിദ്യാർഥി പ്രതിനിധി ഡോ. സ്റ്റീവ് ജി. തോമസ് എന്നിവർ പ്രസംഗിച്ചു. 2019 അധ്യയന വർഷത്തിലെ വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.