കെപിഎസ്ടിഎ ധർണ നടത്തി
1572432
Thursday, July 3, 2025 3:38 AM IST
പത്തനംതിട്ട: ശമ്പള കമ്മീഷൻ നിയമനത്തിൽ അനങ്ങാപ്പാറ നയം തുടരുന്ന എൽഡിഎഫ് സർക്കാരിനെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ല്ലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.
പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.ജി. കിഷോർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. പ്രേം, എസ്. ദിലീപ് കുമാർ, സി.കെ. ചന്ദ്രൻ, വി. ലിബികുമാർ, വൈസ് പ്രസിഡന്റുമാരായ ഫ്രെഡി ഉമ്മൻ, ആർ. ജ്യോതിഷ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.