മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1572584
Friday, July 4, 2025 3:28 AM IST
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. നിയോജകമണ്ഡലം പ്രസിഡന്റ് നെജോയുടെ നേതൃത്വത്തിലെത്തി പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് ശക്തമായി പ്രതിഷേധിച്ചു.
ഇതിനിടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രവർത്തകർ ഓടിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതോടെ യുവതി ഉൾപ്പെടെയുള്ള പ്രവർത്തരെ പോലീസ് വളഞ്ഞുവച്ചു. തുടർന്ന് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.