സിബിഐ സംഘം ചിറ്റാറിലെത്തി അന്വേഷണം നടത്തി
1572600
Friday, July 4, 2025 3:53 AM IST
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാറിലെ കർഷകൻ പി. പി. മത്തായി മരിച്ച സംഭവത്തിൽ സിബിഐ സംഘം ചിറ്റാറിലും കുടപ്പനയിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.
മത്തായിയെ വനപാലകർ വിളിച്ചുകൊണ്ടുപോയ വനമേഖലയിലും മൃതദേഹം കണ്ടെത്തിയ കുടപ്പനയിലെ കുടുംബവീടിനോടു ചേർന്ന കിണറും സംഘം പരിശോധന നടത്തി.
ഹൈക്കോടതി നിർദേശപ്രകാരം കേസിൽ സിബിഐ പുനരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ഇവർ കഴിഞ്ഞദിവസം മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.