സിഎസ്ഐ സഭ സെൻട്രൽ സോൺ മഹാ ഇടവകദിനാചരണം നാളെ തോലശേരിയിൽ
1572601
Friday, July 4, 2025 3:53 AM IST
പത്തനംതിട്ട: സിഎസ്ഐ സഭ സെൻട്രൽ സോൺ നേതൃത്വത്തിൽ 147 -മത് മഹാ ഇടവകദിനം നാളെ തിരുവല്ല തോലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിഎസ്ഐ മധ്യകേരള മഹാഇടവകയുടെ 150 -ാമത് വാർഷികാഘോഷങ്ങളുടെ മുന്നോടിയായാണ് വിവിധ സോണുകളായി അടുത്ത മൂന്നുവർഷം പ്രത്യേകമായ സമ്മേളനങ്ങൾ ക്രമീകരിച്ചുവരുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സെൻട്രൽ സോണിലെ തിരുവല്ല, ഇലന്തൂർ, കുന്പളാംപൊയ്ക വൈദികജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. മലയിൽസാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎൽഎ, അഡ്വ. ഷീബാ തരകൻ, റവ. ജിജി ജോസഫ്, റവ .ജോണി ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിക്കും.
സംഘാടക സമിതി കൺവീനർ റവ. സി. വൈ. തോമസ്, വൈദിക ജില്ലാ ചെയർമാൻമാരായ റവ. സോജി വർഗീസ് ജോൺ, റവ. മാത്യു പി. ജോർജ്, സെക്രട്ടറിമാരായ ജോജി തോമസ്, റിജോ തോമസ് നൈനാൻ, സുകു മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.