പീഡനക്കേസിൽ അറസ്റ്റ് ചെയ്തു
1572597
Friday, July 4, 2025 3:48 AM IST
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയം മുതലെടുത്ത് യുവതിയെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കന് അറസ്റ്റിൽ. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ മലയിഞ്ചി തെങ്ങനാരക്കല്‍ വീട്ടില്‍ ടി.ആർ. ബൈജുവാണ് (49) തിരുവല്ല പോലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയേ തുടർന്ന് പോലീസ് ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ബൈജു യുവതിയെ കാണാന്‍ തിരുവല്ലയില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022 ജൂണ്‍ ഒന്നിനും 2025 മേയ് നാലിനും ഇടയിലുള്ള കാലയളവിലാണ് പീഡനം. അവിവാഹിതയായ യുവതിയുമായി ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച ഇയാൾ തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും ഫോണില്‍ വിളിച്ചും ബന്ധം തുടര്‍ന്നു.
വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച ഇയാൾ, വീട്ടിലെത്തി യുവതിയുടെ അമ്മയെയും സ്വാധീനിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, കോഴഞ്ചേരി, ഇടുക്കി എന്നിവടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബൈജു. തിരുവല്ല ജെഎഫ്എം കോടതിയിലും മൊഴിരേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.