നി​ല​യ്ക്ക​ൽ: ഐ​ക്യം നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് എ​ല്ലാ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ​യും ദൗ​ത്യ​മാ​ണെ​ന്ന് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത ഭ​ര​ണ ചു​മ​ത​ല​യൊ​ഴി​ഞ്ഞ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​നു നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ച​ർ​ച്ചി​ൽ ദു​ക്റാ​നാ തി​രു​നാ​ൾ സ​മാ​പ​ന​ത്തി​നു ശേ​ഷം സീ​ത​ത്തോ​ട്, ചി​റ്റാ​ർ, തു​ലാ​പ്പ​ള്ളി പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്നേ​ഹാ​ദ​ര​വി​ൽ മ​റു​പ​ടി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ​യു​ടെ പാ​ര​ന്പ​ര്യ​മു​ള്ള ഭാ​ര​ത ക്രൈ​സ്ത​വ സ​ഭ​ക​ൾ ഒ​രേ ല​ക്ഷ്യ​ത്തോ​ടെ മു​ന്നേ​റു​ന്ന​വ​രാ​ണെ​ന്നും ക്രി​സ്തു സാ​ക്ഷ്യം നി​ർ​വ​ഹി​ക്കാ​ൻ ഐ​ക്യ​ത്തി​ൽ വ​ള​രു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ബി​ഷ​പ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഉ​മ്മ​ൻ ജോ​ർ​ജ് കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​ത​ത്തോ​ട് യു​സി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ഗീ​വ​ർ​ഗീ​സ് പാ​ല​മൂ​ട്ടി​ൽ, ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ, നി​ല​യ്ക്ക​ൽ ച​ർ​ച്ച് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഷൈ​ജു മാ​ത്യു,

ക്നാ​നാ​യ സ​മു​ദാ​യ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​നോ​ബി​ൻ ഇ​ള​കു​റ്റൂ​ർ, ഫാ. ​ഐ​വാ​ൻ ജോ​സ​ഫ്, ജൂ​ബി ച​രു​വി​ൽ, സി.​ടി.​തോ​മ​സ്, ജോ​ർ​ജ് ജേ​ക്ക​ബ്, ബോ​ബി ഏ​ബ്ര​ഹാം, ഡോ. ​ഏ​ബ്ര​ഹാം മ​ല​മ​ണ്ണേ​ൽ, തോ​മ​സ് കു​ട്ടി തേ​വ​ർ​മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.