മഞ്ഞത്തോട്ടിലെ കുട്ടികൾക്ക് തുടർ പഠനത്തിനു സൗകര്യം
1573067
Saturday, July 5, 2025 3:35 AM IST
റാന്നി: മഞ്ഞത്തോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി എംഎൽഎയുടെ ഇടപെടൽ. പത്താം ക്ലാസ് ജയിച്ചവരുടെ തുടർ പഠനത്തിനാണ് സൗകര്യം ചെയ്തിരിക്കുന്നത്.
മഞ്ഞത്തോട്ടിൽ ശബരിമല വനമേഖലയ്ക്കുള്ളിൽ താമസിക്കുന്ന മൂന്ന് കുട്ടികളാണ് ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചത്.
കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയ ഇവർക്ക് എംഎൽഎ ഇടപെട്ടാണ് അഡ്മിഷൻ ഉറപ്പാക്കിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ മൂന്ന് കുട്ടികൾക്കും തുടർ പഠനത്തിന് വടശേരിക്കര മോഡൽ റസിഡൻഷൽ സ്കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് പഠനത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കി നൽകി. എംഎൽഎയുടെ നിർദേശപ്രകാരം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ട്രൈബൽ വകുപ്പ് കുട്ടികൾ പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകി.
എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നത് ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും ഊരുമൂപ്പനും ട്രൈബൽ അധികൃതർക്കും നിർദേശം നൽകി. മഞ്ഞത്തോട്ടിലെ കുട്ടികൾക്കായി ഒരു അങ്കണവാടി ആരംഭിക്കണമെന്ന് ആവശ്യം പെരുനാട് ഗ്രാമപഞ്ചായത്ത് നേരത്തേ ഉന്നയിച്ചിരുന്നു സമർപ്പിക്കാൻ കളക്ടർക്കും വനിത ശിശുക്ഷേമ ഓഫീസർക്കും നിർദ്ദേശം നൽകി.