വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതി
1573074
Saturday, July 5, 2025 3:51 AM IST
പത്തനംതിട്ട: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നടിയെന്നുള്ള സ്കൂൾ,കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0468 2325168.