സ്കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
1573078
Saturday, July 5, 2025 3:51 AM IST
അടൂർ: സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് സ‌്കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അങ്ങാടിക്കല്‍ എസ്എന്‍വി സ്‌കൂള്‍ മാനേജര്‍ എസ്.ടി. ബോസ് പ്രസംഗിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.