55 വർഷം പഴക്കമുള്ള കെട്ടിടം അടൂർ ജനറൽ ആശുപത്രിക്ക്
1573062
Saturday, July 5, 2025 3:35 AM IST
അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ 55 വർഷം പഴക്കമുള്ള കെട്ടിടം ഇപ്പോഴുമുണ്ട്. പുതിയ കെട്ടിടങ്ങൾ പണിതപ്പോഴും പഴയ കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല.
1970ൽ അന്നത്തെ ആരോഗ്യമന്ത്രി കെ.എം. ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് ഇപ്പോഴും എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന് കാര്യമായ തകരാറുകളില്ലെന്നാണ് അധികൃതർ പറയുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കമുണ്ടെന്നും പറയുന്നു.