പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു
1573077
Saturday, July 5, 2025 3:51 AM IST
മലയാലപ്പുഴ: മുമ്പിലെ ബോർഡിൽ പാഠഭാഗങ്ങൾ ചിത്രകഥയായി വരച്ചുകണ്ടപ്പോൾ വായിച്ചു രസിച്ച് കുട്ടികൾ.
വായനപക്ഷാചരണത്തിന്റെ ഭാഗമായി കോഴികുന്നം കെഎച്ച്എം എൽപി സ്കൂളിൽ നടന്ന പരിപാടിയിലാണ് പാഠപുസ്തക ചിത്രകാരൻ കാർട്ടൂണിസ്റ്റ് ഷാജി മാത്യു മൂന്ന്, നാല് ക്ലാസുകളിലെ മലയാളം പാഠഭാഗങ്ങൾ ചിത്രകഥയായി കുട്ടികൾക്കു മുന്നിൽ വരച്ചത്.
ഇതേ പാഠപുസ്തകങ്ങളിലെ വരകൾ നിർവഹിച്ചിട്ടുള്ളതു ഷാജി മാത്യുവാണ്. പ്രധാനാധ്യാപിക ഗീതാരാജ് അധ്യക്ഷത വഹിച്ചു. ഷൈനി വചനപാലൻ, സുധാകുമാരി, രാജി മുരുകൻ, ചിത്ര, സുമ, കെ.എസ്. ശാലു എന്നിവർ പ്രസംഗിച്ചു.