ബൈക്ക് യാത്രികന് പരിക്കേറ്റു
1573075
Saturday, July 5, 2025 3:51 AM IST
അടൂർ: എംസി റോഡിൽ അരമനപ്പടി മാരുതി ഷോറൂമിന്റെ മുൻവശത്തായി വൃക്ഷശിഖരം ഒടിഞ്ഞുവീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു.
അടൂരിൽനിന്നു ഫയർഫോഴ്സ് എത്തി ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കുകയും റോഡിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതതടസം നീക്കുകയും ചെയ്തു. ഇന്നലെ രാവിലെ 8 30ഓടെയാണ് സംഭവം. എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതതടസം നേരിട്ടു.