പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ തിരുവല്ലയിൽ
1573061
Saturday, July 5, 2025 3:35 AM IST
തിരുവല്ല: താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങൾ പണിതു നൽകിയെങ്കിലും പഴയ കെട്ടിടങ്ങളൽ പലതും വിട്ടൊഴിഞ്ഞിട്ടില്ല. ആശുപത്രി വളപ്പിൽ തന്നെ സുരക്ഷിതമല്ലാത്ത രീതിയിൽ ഈ കെട്ടിടങ്ങളുണ്ട്. ഇവയിൽ പലതിലും ആശുപത്രി സംവിധാനങ്ങൾ തുടരുന്നുമുണ്ട്.
വയോമിത്രം സംവിധാനം പ്രവർത്തിക്കുന്നത് ഇത്തരത്തിൽ ഒരു കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലായി കെട്ടിട സമുച്ചയങ്ങളാണിത്. പഴയ ഓടിട്ട കെട്ടിടങ്ങളുടെ മേൽക്കൂര ദ്രവിച്ച മട്ടാണ്.
കാറ്റു മഴയുമേറ്റ് ഈ കെട്ടിടങ്ങൾ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നൂറുകണക്കിനാളുകൾ ദിവസവും വന്നു പോകുന്ന ആശുപത്രി വളപ്പിൽ തന്നെയാണ് ഇത്തരം കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.
രാവിലെ ഒന്പത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഈ കെട്ടിടത്തിൽ വയോമിത്രം സേവനം നൽകുന്നുണ്ട്. വയോധികരുൾപ്പെടെ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്.