ഡിഎംഒ ഓഫീസിന്റെ സീലിംഗ് അടർന്നുവീണു
1573070
Saturday, July 5, 2025 3:51 AM IST
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് ഭാഗം അടർന്നുവീണു. ആർക്കും പരിക്കില്ല.
കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട്. സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ മുകൾ നിലയിലാണ് ഡിഎംഒ ഓഫീസ് പ്രവർത്തിക്കുന്നത്.