ഐസിഎസ്ഇ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പ്: ബഥനി അക്കാദമി ഫൈനലിൽ
1573073
Saturday, July 5, 2025 3:51 AM IST
വെണ്ണിക്കുളം: ബഥനി അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഐസിഎസ്ഇ സോൺ ബി റീജിയണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ബഥനി അക്കാദമി ആൺകുട്ടികളുടെ വിഭാഗത്തിൽ ( അണ്ടർ 19) ഫൈനലിൽ പ്രവേശിച്ചു.
അണ്ടർ 19 ഡിവിഷൻ സെമി ഫൈനലിൽ ബഥനി അക്കാദമി വെണ്ണിക്കുളം ചെറിയനാട് സെന്റ് ജോസഫ്സിനെ (37-30) പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ പാറയിക്കുളം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിനെ (36-33) കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്കൂൾ പരാജയപ്പെടുത്തി. ഫൈനലിൽ ബഥനി അക്കാദമി മുളമൂട്ടിൽ സെൻട്രൽ സ്കൂളിനെ നേരിടും.
അണ്ടർ 14 സെമി ഫൈനലിൽ ചെറിയനാട് സെന്റ് ജോസഫ്സ് ബഥനി അക്കാദമിയെ (19 -10 ) പരാജയപ്പെടുത്തി. ചേർത്തല സെന്റ് ആൻസ് ടീം മല്ലപ്പള്ളി സോഫിയ ഇന്റർനാഷണൽ അക്കാദമിയെ പരാജയപ്പെടുത്തി (14 - 2).
ആൺകുട്ടികളുടെ അണ്ടർ 17 ഡിവിഷനിൽ ചെറിയനാട് സെന്റ് ജോസഫ്സ്, മാവേലിക്കര സെന്റ് ആൻസ് ചേർത്തല ഇൻഫന്റ് ജീസസ് സ്കൂൾ മാവേലിക്കര, വെണ്ണിക്കുളം ബഥനി അക്കാദമി എന്നിവർ സെമിഫൈനലിൽ പ്രവേശിച്ചു.
അണ്ടർ 17 ക്വാർട്ടർ ഫൈനലിൽ സെന്റ് ജോസഫ്സ് ചെറിയനാട്, സെന്റ് ജോസഫ്സ് പറയകുളം, സെന്റ് ജോസഫ്സ് എന്നിവയെ പരാജയപ്പെടുത്തി.
ആൻസ് ചേർത്തല ബിഎംവി മാവേലിക്കരയെയും (41-2) ഇൻഫന്റ് ജീസസ് മാവേലിക്കര, തിരുവല്ല മാർത്തോമ്മ റസിഡൻഷൽ സ്കൂളിനെയും (27-5) ബഥനി അക്കാദമി പട്ടണക്കാട് സെന്റ് ജോസഫിനെയും പരാജയപ്പെടുത്തി.