അധ്യാപകധ്യാനവും വാർഷികവും
1573322
Sunday, July 6, 2025 3:56 AM IST
തിരുവല്ല: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തിരുവല്ല അതിരൂപത വാർഷികവും അധ്യാപകധ്യാനവും തിരുവല്ല ശാന്തിനിലയത്തിൽ നടന്നു. ഫാ. ബോബി ജോസ് കട്ടിക്കാട് ധ്യാനം നയിച്ചു.
വാർഷികസമ്മേളനം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സഭയുടെ ശുശ്രൂഷയാണ് ഓരോ അധ്യാപകനും ചെയ്യുന്നതെന്നും അതിനാൽ ജാഗ്രതയോടുകൂടി ഉത്തരവാദിത്വം നിർവഹിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
അതിരൂപത ഡയറക്ടർ ഫാ. മാത്യു പുനക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ റോബിൻ മത്തായി, പി.എം. പ്രമോദ്, റോബിൻ മാത്യു, ജോസഫ് ചിറയിൽ, ലൈജു കോശി, മാത്യൂസ് ഡാനിയേൽ, ജിൻസി വര്ഗീസ്, മഞ്ജു വർക്കി, സിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.