ഭാരത ക്രൈസ്തവ ദിനാചരണം ഉദ്ഘാടനം ചെയ്തു
1573320
Sunday, July 6, 2025 3:55 AM IST
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സിഎസ്ഐ പള്ളിയിൽ നടന്നു. എൻസിഎംജെ പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗം നഥാനിയേൽ റമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ബെന്യാമിൻ ശങ്കരത്തിൽ, റവ. ജോണി ആൻഡ്രൂസ്, റവ. ഷാജി കെ. ജോർജ്, റവ. സജു തോമസ്, ഫാ. പി.കെ. മാത്തുക്കുട്ടി, അനീഷ് തോമസ്, ഏബ്രഹാം വർഗീസ്, റവ. ആർ.ആർ. തോമസ്, മാത്യൂസൺ പി. തോമസ്, ബാബു വെൺമേലി, ഷിജു മാത്യു എന്നിവർ പ്രസംഗിച്ചു.