മന്ത്രിയെ സംരക്ഷിച്ചു പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ
1573288
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വേട്ടയാടാനാണ് യുഡിഎഫ് തീരുമാനമെങ്കിൽ അതിനെ ശക്തമായിത്തന്നെ നേരിടുമെന്ന് ഡിവൈഎഫ്ഐ. പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശ്യമെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം, പ്രസിഡന്റ് എം.സി അനീഷ് കുമാർ എന്നിവർ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയും പൊതുവിൽ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും തകർക്കാൻ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന അക്രമസമരങ്ങൾ.
മരണത്തിൽനിന്ന് മുതലെടുപ്പ് നടത്തുന്നവരായി കേരളത്തിലെ കോൺഗ്രസ് മാറുകയാണ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ 10 വർഷമായി അധികാരം നഷ്ടപ്പെട്ട കോൺഗ്രസും യുഡിഎഫും എങ്ങനെയെങ്കിലും അധികാരം പിടിക്കണമെന്ന ഉദ്ദേശ്യത്തോടെ കേരളത്തെ ബോധപൂർവം കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.