പത്തനംതിട്ട ഫൊറോന മാതൃവേദി അസംബ്ലി
1573316
Sunday, July 6, 2025 3:55 AM IST
പത്തനംതിട്ട: പത്തനംതിട്ട ഫൊറോന മാതൃവേദിയുടെ ഫൊറോന അസംബ്ലി മെസഞ്ചർ മീറ്റ് എന്ന പേരിൽ പത്തനംതിട്ട മേരിമാതാ ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. സെബിൻ ഉള്ളാട്ട് അധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ആമുഖസന്ദേശം നൽകി. രൂപത അനിമേറ്റർ സിസ്റ്റർ റോസ്മി വെട്ടിപ്ലാക്കൽ എസ്എബിഎസ്, സിസ്റ്റർ ടോംസി സിഎംസി എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.