മന്ത്രി രാജിവയ്ക്കണം
1573691
Monday, July 7, 2025 3:58 AM IST
റാന്നി: കേരളത്തിലെ ആരോഗ്യ മേഖലയെ മുഴുവന്‍ മരണക്കെണിയിലേക്ക് തള്ളിവിട്ട് സര്‍ക്കാരിനെ പോലും പ്രതിരോധത്തിലാക്കിയ മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന് ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രവര്‍ത്തനശൈലി സര്‍ക്കാരിനു തന്നെ അവമതിപ്പ് ഉളവാക്കിയെന്ന് അസോസിയേഷന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് തോമസ് കുട്ടി പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റവ. ഡോ. കെ. പി. വി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എ എം വര്‍ഗീസ്, പി. ജെ. ചാക്കോ കുമളി, റെജി വര്‍ഗീസ്,മോഹന്‍ മുണ്ടക്കയം തുടങ്ങിയവര്‍ പ്രസംഗിച്ചു.