ഫ​ല​മ​റി​യി​ക്കാ​ന്‍ സു​വി​ധ ട്രെ​ന്‍​ഡ് ‌‌
Monday, May 20, 2019 10:16 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍, ത​ത്സ​മ​യ ഫ​ല​സൂ​ച​ന​ക​ള്‍ എ​ന്നി​വ അ​റി​യു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്റെ സു​വി​ധ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ട്രെ​ന്‍​ഡ് എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സ​ജ്ജ​മാ​ക്കി.
ഇ​തു​വ​ഴി വോ​ട്ടെ​ണ്ണ​ല്‍ ഫ​ല​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.
ഓ​രോ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം എ​ണ്ണി​ക്ക​ഴി​യു​മ്പോ​ഴും എ​ല്ലാ കൗ​ണ്ടിം​ഗ് സെ​ന്റ​റു​ക​ളി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന സെ​ന്‍റ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ട്രെ​ന്‍​ഡി​ല്‍ നി​ന്ന് വോ​ട്ടെ​ണ്ണ​ലി​ന്‍റെ റൗ​ണ്ട്‌​വൈ​സ് ടോ​ട്ട​ല്‍ സു​വി​ധ​യി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യും അ​ത് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യും.
എ​ന്‍​ഐ​സി​യാ​ണ് ര​ണ്ടു വെ​ബ്‌​സൈ​റ്റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു കം​പ്യൂ​ട്ട​റു​ക​ള്‍ വ​രെ സ്ഥാ​പി​ച്ച് അ​തി​ല്‍ ഒ​ന്ന് സു​വി​ധ​യ്ക്കും മൂ​ന്നെ​ണ്ണം ട്രെ​ന്‍​ഡി​നും വേ​ണ്ടി ഉ​പ​യോ​ഗി​ക്കും.
ഏ​ആ​ര്‍​ഒ​മാ​രു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ​ല്‍​ട്രോ​ണ്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ക.വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന 14 ഇ​വി​എം ടേ​ബി​ളു​ക​ളി​ല്‍ നി​ന്നും ഒ​രു ഏ​ആ​ര്‍​ഒ ടേ​ബി​ളി​ല്‍ നി​ന്നും ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലേ​യും ത​ത്സ​മ​യ വോ​ട്ടെ​ണ്ണ​ല്‍ വി​വ​ര​ങ്ങ​ള്‍ ട്രെ​ന്‍​ഡി​ലേ​ക്ക് ന​ല്‍​കും.
ട്രെ​ന്‍​ഡി​ന്‍റെ എ​ന്‍​ട്രി സൈ​റ്റ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. ട്രെ​ന്‍​ഡി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ന​മ്പ​ര്‍, പാ​സ്‌​വേ​ഡ് എ​ന്നി​വ ന​ല്‍​കി​യാ​ല്‍ വോ​ട്ടിം​ഗ് കൗ​ണ്ടിം​ഗ് (ടേ​ബി​ള്‍ വൈ​സ്) എ​ന്ന മെ​നു​വി​ല്‍ നി​ന്ന് റൗ​ണ്ട്, ടേ​ബി​ള്‍ ന​മ്പ​ര്‍, പോ​ളിം​ഗ് ബൂ​ത്ത് ന​മ്പ​ര്‍, പാ​ര്‍​ട്ടി, വോ​ട്ടേ​ഴ്‌​സ്, ടോ​ട്ട​ല്‍ എ​ന്നി​വ അ​റി​യാ​ന്‍ സാ​ധി​ക്കും.
തു​ട​ര്‍​ന്ന് 14 ടേ​ബി​ളു​ക​ളി​ലെ​യും റൗ​ണ്ട്‌​വൈ​സ് ടോ​ട്ട​ല്‍ സു​വി​ധ​യി​ലേ​ക്ക് ന​ല്‍​കു​ക​യും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ന​ല്‍​കു​ക​യും ചെ​യ്യും. സു​വി​ധ, ട്രെ​ന്‍​ഡ് വെ​ബ്‌​സൈ​റ്റു​ക​ള്‍ മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സ് ബ്രൗ​സ​ര്‍ മു​ഖേ​ന ഉ​പ​യോ​ഗി​ക്ക​ണം.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ മു​ഴു​വ​ന്‍ സ​മ​യ സേ​വ​ന​വും ല​ഭ്യ​മാ​കും. ‌