ഉ​ത്തൃട്ടാതി വ​ള്ളം​ക​ളി​ക്കും വ​ള്ള​സ​ദ്യ​യ്ക്കും ഒ​രു​ക്കം തു​ട​ങ്ങി ‌
Sunday, May 26, 2019 10:58 PM IST
‌ആ​റ​ന്മു​ള: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യും അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യും പാ​ര​ന്പ​ര്യ​ത്ത​നി​മ​യോ​ടെ ന​ട​ത്താ​ൻ പ​ള്ളി​യോ​ട സേ​വാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ഓ​ഗ​സ്റ്റ് 23 ന് ​അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യും സെ​പ്റ്റം​ബ​ർ 15ന് ​ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യും ന​ട​ക്കും. ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു വ​രെ​യാ​ണ് വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ൾ ന​ട​ക്കു​ന്ന​ത്. വ​ള്ള​സ​ദ്യ​യു​ടെ ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
വി​വ​ര​ങ്ങ​ൾ​ക്ക് 8281113010 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.
ഓ​രോ ക​ര​ക​ളി​ലും പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മി​നു​ക്കു​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ള്ളി​യോ​ട ക​ര​ക​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്ക് വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ പ​ള്ളി​യോ​ട​സേ​വാ​സം​ഘം പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു.
നേ​ര​ത്തേ പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും പ​ള്ളി​യോ​ട ക​ര​ക​ൾ​ക്ക് പ​ള്ളി​യോ​ട സേ​വാ​സം​ഘം ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ഒ​രു ക​ര​യി​ൽ നി​ന്ന് ഒ​രാ​ൾ​ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റാ​ർ സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി​ശ്വ​നാ​ഥ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌