ന​ഗ​ര​സ​ഭ മെ​ല്ല​പ്പോ​ക്കി​ൽ, കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ന്ന് ആ​ക്ഷേ​പം
Sunday, June 16, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ത​ട​സ​പ്പെ​ട്ട മാ​ലി​ന്യ​നീ​ക്കം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മെ​ല്ല​പ്പോ​ക്ക് ന​യ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.
ഒ​രാ​ഴ്ച​യോ​ള​മാ​യി ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം നീ​ക്കു​ന്നി​ല്ല. ന​ഗ​ര​സ​ഭ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന മാ​ലി​ന്യ​ശേ​ഖ​ര​ണം കാ​ലാ​വ​ധി ക​ഴി​ഞ്ഞു നി​ല​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്.
ബ​ദ​ൽ സം​വി​ധാ​നം ദ്രു​ത​ഗ​തി​യി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട​തി​നു പ​ക​രം പ​തി​വു​രീ​തി​യി​ൽ ക​രാ​ർ ക്ഷ​ണി​ച്ചു കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു വ​ക​വ​ച്ചി​രി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​നാ​കി​ല്ല. ഇ​ത​റി​യാ​മാ​യി​രു​ന്നി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ചു​മ​ത​ല​യി​ൽ നീ​ക്കാ​നാ​കു​മെ​ന്ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ പാ​ഴ് വാ​ക്കു​ക​ൾ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ അ​ട​ക്കം ആ​രോ​പി​ച്ചു.
ന​ഗ​ര​പ്ര​ദേ​ശം ശു​ചീ​ക​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യി​ൽ ഉ​ള്ള​ത് 21 തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഒ​രാ​ൾ ഒ​ഴി​കെ ഇ​രു​പ​തു പേരും ദി​വ​സ വേ​ത​ന​ക്കാ​രു​മാ​ണ്. ഒ​രു ദി​വ​സം 630 രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് കൂ​ലി .പു​ല​ർ​ച്ചെ 5.30 മു​ത​ൽ ഉ​ച്ച​യ്ക്ക 12.30 വ​രെ​യാ​ണ് ഇ​വ​രു​ടെ ജോ​ലി സ​മ​യം.
ന​ഗ​ര​ത്തി​ലെ റോ​ഡു വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ ശേ​ഖ​രി​ക്കു​ക​യും, വ​ഴി​യോ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക​യു​മാ​ണ് ജോ​ലി.
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും കു​മി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് എ​ടു​ക്കാ​ൻ ഇ​വ​ർ​ക്കു സാ​ധി​ക്കി​ല്ല. പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം ത​ന്നെ നീ​ക്കം ചെ​യ്യു​ക ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. ന​ഗ​ര​സ​ഭ​യ്ക്ക് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളും വി​പു​ലീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ലെ ചെ​റി​യ പ്ലാ​ന്‍റി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. തു​ന്പൂ​ർ മാ​തൃ​ക​യി​ൽ ന​ഗ​ര​ത്തി​ലു​ട​നീ​ളം മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നും സം​സ്ക​ര​ണ​ത്തി​നു​മാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ഇ​തും ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​ക്കാ​യി ത​യാ​റാ​ക്കി​യ കാ​ബി​നു​ക​ളും സം​വി​ധാ​ന​ങ്ങ​ളും നോ​ക്കു​കു​ത്തി​ക​ളാ​യി.
മാ​ലി​ന്യ​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന വി​വ​രം അ​റി​യാ​മാ​യി​രു​ന്നി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു ആ​ക്ഷേ​പം.
പ​രാ​തി​ക്കി​ട ന​ൽ​കാ​ത്ത​ര രീ​തി​യി​ലാ​ണ് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ക​രാ​റു​കാ​ർ നീ​ക്കി​യി​രു​ന്ന​ത്.വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ട​തോ​ടെ അ​ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണ​വും വ​ലി​ച്ചെ​റി​യ​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.
ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​തി​നു നി​രോ​ധ​നം നി​ല​നി​ൽ​ക്കേ ന​ഗ​ര​സ​ഭ​യു​ടെ ക​ള​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വി​ൽ പ​ല​രും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടാ​റു​ണ്ട്. ഇ​തു നീ​ക്കം ചെ​യ്യാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ർ​വാ​ഹ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ഇ​തി​നി​ടെ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ലി​ന്യം ക​ത്തി​ക്കാ​നും ജൈ​വ, അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​തെ ന​ശി​പ്പി​ക്കാ​നും തു​ട​ങ്ങി​യ​ത് ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. മ​ഴ​ക്കാ​ലം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ് വ​ഴി​തെ​ളി​ക്കു​ന്ന​ത്. ‌